പ്രണയശേഷം




















ഇത്‌ ശിരുവാണീതീരം..
എൻ മടിയിൽ നിൻ ശിരസ്സ്‌.

നിൻ കണ്ണിലാകാശം

ആകാശത്തിൽ നമ്മുടെ നക്ഷത്രക്കുഞ്ഞുങ്ങൾ..
പുഴയുടെ കിലുക്കങ്ങൾ..
അടക്കം പറച്ചിലുകൾ..
തൊട്ടിലിൻ കിങ്ങിണികൾ..
സമഗതി വേഗങ്ങളിൽ കുഞ്ഞുങ്ങളുറങ്ങുന്നു..



ഇത്‌ ഭവാനിപ്പുഴ,
കൃഷ്ണയുടെ കണ്ണുനീർ.

കടലിനെയറിയാൻ
കുറുക്കുവഴികളറിയാതെ,
പരന്ന് ..
പതറി..
ആകാശം മറന്ന്..
ഒഴുകി നേർക്കുന്നു..

തീരങ്ങളിരുളിൽ,
കണ്ണുകൾ നക്ഷത്രങ്ങൾ
വിരിയാക്കണ്ണുകൾ
പകൽ പരക്കും..

തീരങ്ങളിലുണ്ണികൾ
അമ്മയെമറന്നച്ഛനെ-
യറിയാത്തോരുണ്ണികൾ..

കാടിന്നിരുളും
തീരവെയിലും
പുഴയൊഴുക്കിൽ
മറന്നു ചിരിച്ചതിങ്ങനെ..

ഇത്‌ കുന്തി, .....'കാട്ടാറ്‌'.

കടലിരമ്പം കാമിച്ച്‌
കാടിളക്കി
കടലിലേക്കകലം അളന്ന്
ആർത്തലച്ച്‌
കുറുകിക്കുതിക്കുന്നു..

അറിഞ്ഞുമറിയാതെയും
നഗരവേഗങ്ങളിലലിഞ്ഞ്‌
കടലിലേക്കെടുത്തു ചാടുന്നു..

ഇത്‌ കുന്തി..;
കാട്ടാറ്‌..
'ഒരു വെറും പാവം കാട്ടാറ്‌.'

11 comments:

അനില്‍@ബ്ലോഗ് // anil said...

സ്വാഗതം.
ആശംസകള്‍.

ഞാന്‍ ഇരിങ്ങല്‍ said...

ഉഷേച്ചീ,

ആഴങ്ങളിൽ കൊള്ളുന്ന പുഴയഴകിനെ നന്നായി ഉൾകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു

തീരങ്ങളിലുണ്ണികൾ
അമ്മയെമറന്നച്ഛനെ-
യറിയാത്തോരുണ്ണികൾ..

തുളച്ചു കയറുന്നു തണുപ്പുപോലെ ഈ വരികൾ.

സ്സ്നേഹപൂർവ്വം
ഇരിങ്ങൽ

(എന്നെ ഓർമ്മയൊന്നും കാണില്ല. ഒരിക്കൽ ഞാൻ വീട്ടിൽ വന്നിട്ടുണ്ട്. ഒരു പാട് വർഷം മുമ്പ്. ഏകദേശം 10-12 വർഷം ആയീന്ന് തോന്നുന്നു)

അനില്‍ വേങ്കോട്‌ said...

മനോഹരമായ ഇല്ലസ്റ്റ്രേഷൻ, കവിതയുടെ ഒഴുകും കാട്ടാറുപോലെ.. നല്ല പോസ്റ്റുകൾക്കായി കണ്ണുനട്ട്

മുസാഫിര്‍ said...

കാണാത്ത അറിയാത്ത പുഴകളുടെ കഥകള്‍,ഇഷ്ടമായി.

സിനി said...

പാറക്കൂട്ടങ്ങളില്‍ തട്ടിയും തടഞ്ഞും
മുന്നോട്ട് കുതിക്കുന്നൊരു കാട്ടാറ്
പോലെ വരികള്‍ മനസ്സിനെ തട്ടിയുണര്‍ത്തിയോടിയൊളിക്കുന്നു.

ശിരുവാണിയും കുന്തിപ്പുഴയും
ആ ഇളംകാറ്റും കാട്ടാറിന്‍ തണുപ്പും വീണ്ടുമൊരിക്കല്‍ കൂടി മണ്ണാര്‍ക്കാട്ടിലേക്ക് മാടിവിളീപ്പിച്ചു,ഈ വരികള്‍

ഏട്ടാശ്രീ.... said...

adarapoorvam...

nallapreman said...

Rivers...
Words...
Movements...
Touching...
and
Touching.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ഇത്‌ കുന്തി, .....'കാട്ടാറ്‌'.

കടലിരമ്പം കാമിച്ച്‌
കാടിളക്കി
കടലിലേക്കകലം അളന്ന്
ആർത്തലച്ച്‌
കുറുകിക്കുതിക്കുന്നു..

അറിഞ്ഞുമറിയാതെയും
നഗരവേഗങ്ങളിലലിഞ്ഞ്‌
കടലിലേക്കെടുത്തു ചാടുന്നു..


:)

ividethi odukkam...

കറുത്തേടം said...

കുന്തിപുഴയും എം ഇ എസ കല്ലടി കോളേജും ഓര്‍മയില്‍ ഓടിയെത്തി...
സമയം കിട്ടുമ്പോള്‍ കറുത്തേടം blog സന്ദര്‍ശിക്കൂ....

വരവൂരാൻ said...

കടലിനെയറിയാൻ
കുറുക്കുവഴികളറിയാതെ,
പരന്ന് ..
പതറി..
ആകാശം മറന്ന്..
ഒഴുകി നേർക്കുന്നു.

ആശംസകൾ, നന്നായിട്ടുണ്ട്‌

Rare Rose said...

കൊള്ളാം ട്ടോ...